Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electricity Post

Alappuzha

വ​ഴി​മു​ട​ക്കി​യാ​യി റോ​ഡി​ന് മ​ധ്യേ വൈ​ദ്യു​തി പോ​സ്റ്റ്

എ​ട​ത്വ: വ​ഴി​മു​ട​ക്കി​യാ​യി റോ​ഡി​ന് മ​ദ്ധ്യേ വൈ​ദ്യു​തി പോ​സ്റ്റ്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ മ​ര​ങ്ങാ​ട്ടു​മ​ഠം ക​ലു​ങ്ക് - മു​ണ്ടു​കാ​ട്ടു​പ​ടി റോ​ഡി​ന്‍റെ മ​ധ്യേ​യാ​ണ് കെ​എ​സ്ഇ​ബി എ​ട​ത്വ സെ​ക്‌ഷന്‍റെ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് നി​ല്‍​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​ച്ചു​ള്ള മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​സ്റ്റ് ത​ട​സ​മാ​യി നി​ല്‍​ക്കു​ക​യാ​ണ്.
ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തു​ന്ന​വ​രും സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പോ​സ്റ്റി​ലി​ടി​ക്കും.

ഈ ​റോ​ഡ് ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. അ​പ​ക​ട​ഘ​ട്ട​ത്തി​ലോ അ​ടി​യ​ന്തര​മാ​യി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നോ ഓ​ട്ടോ​യോ ആം​ബു​ല​ന്‍​സോ എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. രോ​ഗി​ക​ളെ ക​സേ​ര​യി​ല്‍ ഇ​രു​ത്തി ചു​മ​ന്നു​വേ​ണം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍. പോ​സ്റ്റ് മാ​റ്റി​യാ​ല്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യും. പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ മ​റ്റൊ​രു വാ​ര്‍​ഡി​ല്‍ റോ​ഡി​ന് വീ​തി​ക്കു​റ​വാ​യ​തി​നാ​ല്‍ ആം​ബു​ല​ന്‍​സ് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മ​ധ്യ​വ​യ​സ​ന്‍ വ​ഴി​മ​ധ്യേ മ​രി​ച്ചി​രു​ന്നു. സ​മാ​ന സം​ഭ​വം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ അ​ധി​കൃ​ത പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up